Please enable javascript.

Quality Stocks: ഇപ്പോൾ വാങ്ങാവുന്ന 6 മൾട്ടി നാഷണൽ ഓഹരികൾ; മികച്ച നേട്ടത്തിന് സാധ്യത

Authored by പിൻ്റു പ്രകാശ് | The Economic Times Malayalam | Updated: 29 Jun 2024, 7:03 pm

​ഗുണനിലവാരത്തിൽ മുന്നിലുള്ളവയാണ് ബഹുരാഷ്ട്ര കമ്പനികളുടെ ഓഹരികൾ. അടിസ്ഥാനപരമായും സാമ്പത്തികമായും ഭദ്രമായ നിലയിലുള്ളവയാണിത്. ഇപ്പോൾ ബുള്ളിഷ് ട്രെൻഡ് പ്രകടമാക്കുന്ന ആറ് എംഎൻസി ഓഹരികൾ നിക്ഷേപത്തിനായി നിർദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങൾ രം​ഗത്തെത്തി. ഈ എംഎൻസി ഓഹരികളുടെ ഹ്രസ്വകാല ലക്ഷ്യവിലയും ​സ്റ്റോപ്പ് ലോസ് നിലവാരവും നോക്കാം.

 
Latest Stock Advice For Short Term
പ്രതീകാത്മക ചിത്രം

ഹൈലൈറ്റ്:

  • ഗുണനിലവാരത്തിൽ മുന്നിൽ
  • അടിസ്ഥാനപരമായും ഭദ്രം
  • ബുള്ളിഷ് ട്രെൻഡിലുള്ള ഓഹരികൾ
ഇന്ത്യൻ ഓഹരി വിപണിയിൽ നിരവധി മൾട്ടി നാഷണൽ കമ്പനികളുടെ (എംഎൻസി) ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രവർത്തിക്കുന്ന വ്യവസായ മേഖലകളിൽ ഇതിനകം പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളതും സാങ്കേതിക മികവിനാൽ എന്നും മുൻനിരയിൽ ഇടംപിടിച്ചതുമായ കമ്പനികളാണിത്. അതേസമയം ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ആറ് എംഎൻസി ഓഹരികൾ നിർദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ ടെക്നിക്കൽ അനലിസ്റ്റുമാർ രംഗത്തെത്തി. ഇവയുടെ വിശദാംശം ചുവടെ ചേർക്കുന്നു.

ബോസ്


എൻജിനീയറിങ്, ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന ജർമ്മൻ ബഹുരാഷ്ട്ര കമ്പനിയാണ് ബോസ് ലിമിറ്റഡ് (BSE: 500530, NSE: BOSCHLTD). കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 34,084 രൂപയിലായിരുന്നു ഈ എംഎൻസി ഓഹരിയുടെ ക്ലോസിങ്. ഈ നിലവാരത്തിൽ നിന്നും 37,300 രൂപ ലക്ഷ്യമാക്കി ബോസ് ഓഹരികൾ വാങ്ങാമെന്ന് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത് ബഗഡിയ പറഞ്ഞു. ഹ്രസ്വകാലയളവിൽ 10 ശതമാനത്തോളം നേട്ടമാണ് ഈ ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ബോസ് ഓഹരി വാങ്ങുന്നവർ 33,500 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് സുമിത് ബഗഡിയ നിർദേശിച്ചു.

വേ

ൾപൂൾ


വിവിധതരം ഗാർഹിക ഉപകരണങ്ങൾ നിർമിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് വേൾപൂൾ. ഇതിന്റെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഉപകമ്പനിയാണ് വേൾപൂൾ ഓഫ് ഇന്ത്യ ലിമിറ്റഡ് (BSE: 500238, NSE: WHIRLPOOL). വെള്ളിയാഴ്ച 1,998 രൂപയിലായിരുന്നു ഈ എംഎൻസി ഓഹരിയുടെ വ്യാപാരം അവസാനിച്ചത്. അതേ‌സമയം 1,689 മുതൽ 1,750 രൂപ നിലവാരത്തിനിടെ വേൾപൂൾ ഓഹരിയുടെ വില നിൽക്കുമ്പോൾ വാങ്ങാമെന്ന് സ്റ്റോക്ക് മാർക്കറ്റ് ടുഡേയുടെ സ്ഥാപക വിഎൽഎ അംബാല നിർദേശിച്ചു. അടുത്ത ഒന്ന് മുതൽ നാല് മാസങ്ങൾക്കകം ഈ ഓഹരിയുടെ വിപണി വില 2,250 മുതൽ 3,000 രൂപ വരെ കുതിച്ചുയരാമെന്നാണ് നിഗമനം. അതേസമയം വേൾപൂൾ ഓഹരി നിർദിഷ്ട നിലവാരത്തിൽ നിന്നും വാങ്ങുന്നവർ 1,400 രൂപയിൽ സ്റ്റോപ്പ് ലോസ് സജ്ജമാക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് വിഎൽഎ അംബാല കൂട്ടിച്ചേർത്തു.

സീമൻസ്


ആഗോള തലത്തിൽ പ്രവർത്തിക്കുന��ന പ്രമുഖ ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് കമ്പനിയാണ് സീമൻസ് ലിമിറ്റഡ് (BSE: 500550, NSE: SIEMENS). ജർമനിയിലെ മ്യൂണിക്കാണ് ആസ്ഥാനം. കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 7,704 രൂപയിലായിരുന്നു ഈ എംഎൻസി ഓഹരിയുടെ ക്ലോസിങ്. സീമൻസ് ഓഹരിയുടെ ജൂലൈ ഫ്യൂച്ചർ കോൺട്രാക്ട് 8,300 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസിന്റെ മുഖ്യ ടെക്നിക്കൽ അനലിസ്റ്റ് പ്രിതേഷ് മേത്ത പറഞ്ഞു. ഹ്രസ്വകാലയളവിൽ 7 ശതമാനം നേട്ടമാണ് ഈ ഓഹരിയുടെ ഡെറിവേറ്റീവ് കോൺട്രാക്ടിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ സീമൻസ് ജൂലൈ ഫ്യൂച്ചർ കോൺട്രാക്ട് വാങ്ങുന്നവർ 7,550 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ അനലിസ്റ്റ് പ്രിതേഷ് മേത്ത നിർദേശിച്ചു.

എബിബി


റോബോട്ടിക്സ്, പവർ, ഓട്ടോമേഷൻ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന സ്വിസ് ബഹുരാഷ്ട്ര കമ്പനിയാണ് എബിബി ലിമിറ്റഡ് (BSE: 500002, NSE: ABB). വെള്ളിയാഴ്ച 8,491 രൂപയിലായിരുന്നു ഈ എംഎൻസി ഓഹരിയുടെ വ്യാപാരം അവസാനിച്ചത്. ഈ നിലവാരത്തിൽ നിന്നും എബിബി ഓഹരികൾ വാങ്ങാമെന്ന് പ്രഭുദാസ് ലീലാധറിലെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ഷിജു കൂത്തുപാലയ്ക്കൽ നിർദേശിച്ചു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഓഹരിയുടെ വിപണി വില 9,600 രൂപയിലേക്ക് കുതിച്ചുയരാമെന്നാണ് അനുമാനം. ഇതിലൂടെ 13 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഇപ്പോൾ എബിബി ഓഹരി വാങ്ങുന്നവർ 8,200 രൂപയിൽ സ്റ്റോപ്പ് ലോസ് സജ്ജമാക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ഷിജു കൂത്തുപാലയ്ക്കൽ കൂട്ടിച്ചേർത്തു.

കോൾഗേറ്റ് പാമോലീവ്


പ്രശസ്ത ടൂത്ത്പേസ്റ്റ്, പേഴ്സണൽ കെയർ ഉത്പന്നങ്ങൾ നിർമിക്കുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് കോൾഗേറ്റ് പാമോലീവ് ഇന്ത്യ ലിമിറ്റഡ് (BSE: 500830, NSE: COLPAL). കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 2,843 രൂപയിലായിരുന്നു ഈ എംഎൻസി ഓഹരിയുടെ ക്ലോസിങ്. ഈ നിലവാരത്തിൽ നിന്നും 3,070 രൂപ ലക്ഷ്യമാക്കി കോൾഗേറ്റ് പാമോലീവ് ഓഹരികൾ വാങ്ങാമെന്ന് പ്രഭുദാസ് ലീലാധറിലെ ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ഷിജു കൂത്തുപാലയ്ക്കൽ പറഞ്ഞു. ഹ്രസ്വകാലയളവിൽ 8 ശതമാനം നേട്ടമാണ് ഈ ഓഹരിയിൽ നിന്നും ലക്ഷ്യമിടുന്നത്. ഇപ്പോൾ കോൾഗേറ്റ് പാമോലീവ് ഓഹരി വാങ്ങുന്നവർ 2,720 രൂപ നിലവാരത്തിൽ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണമെന്നും ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ഷിജു കൂത്തുപാലയ്ക്കൽ നിർദേശിച്ചു.

ഒറാക്കിൾ ഫിനാൻഷ്യൽ


ധനകാര്യ മേഖലയിലേക്ക് ആവശ്യമായ ഐടി സേവനങ്ങൾ നൽകുന്ന അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ഒറാക്കിൾ കോർപറേഷന്റെ ഉപകമ്പനിയാണ് ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‍വെയർ ലിമിറ്റഡ് (BSE: 532466, NSE: OFSS). വെള്ളിയാഴ്ച 9,882 രൂപയിലായിരുന്നു ഈ എംഎൻസി ഓഹരിയുടെ വ്യാപാരം അവസാനിച്ചത്. ഈ നിലവാരത്തിൽ നിന്നും ഒറാക്കിൾ ഫിനാൻഷ്യൽ ഓഹരി വാങ്ങാമെന്ന് മോത്തിലാൽ ഒസ്വാളിന്റെ ഇക്വിറ്റി ഡെറിവേറ്റീവ്സ് & ടെക്നിക്കൽ വിഭാഗം തലവൻ ചന്ദൻ തപരിയ നിർദേശിച്ചു. അടുത്ത ഏതാനും ദിവസങ്ങൾക്കകം ഈ ഓഹരിയുടെ വില 10,500 രൂപയിലേക്ക് ഉയരാമെന്നാണ് നിഗമനം. ഇതിലൂടെ 6 ശതമാനം ലാഭമാണ് നോട്ടമിടുന്നത്. ഇപ്പോൾ ഒറാക്കിൾ ഫിനാൻഷ്യൽ ഓഹരി വാങ്ങുന്നവർ 9,550 രൂപയിൽ സ്റ്റോപ്പ് ലോസ് സജ്ജമാക്കാൻ ശ്രദ്ധിക്കണമെന്നും ടെക്നിക്കൽ റിസർച്ച് അനലിസ്റ്റ് ചന്ദൻ തപരിയ കൂട്ടിച്ചേർത്തു.

(Disclaimer: മേൽസൂചിപ്പിച്ച എംഎൻസി ഓഹരികളിലെ നിക്ഷേപ സംബന്ധമായ നിർദേശം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്വന്തം നിലയിൽ നൽകിയതാണ്. ഇതിൽ ടൈംസ് ഇന്റർനെറ്റിന് പങ്കില്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുൻപ്, സ്വന്തം നിലയിൽ പഠനം നടത്തുകയോ സെബി അംഗീകൃത മാർക്കറ്റ് അനലിസ്റ്റുകളിൽ നിന്നും മാർഗനിർദേശം സ്വീകരിക്കുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.)

വരുന്നയാഴ്ച നിക്ഷേപകർക്ക് ഉയർന്ന ഡിവി‍ഡന്റ് നൽകുന്ന 7 ഓഹരികൾ


ഓഹരിവിപണി, Share Market എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ, ബ്രേക്കിങ് വാർത്തകൾ അറിയാൻ Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം വായിക്കുക
പിൻ്റു പ്രകാശ് നെ കുറിച്ച്
പിൻ്റു പ്രകാശ്
പിൻ്റു പ്രകാശ് സീനിയർ വീഡിയോ പ്രൊഡ്യൂസർ
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ എക്കണോമിക് ടൈംസിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.Read More