Please enable javascript.

Short Term Fixed Deposits: പലിശ നിരക്ക് 7.25% വരെ; 15 ബാങ്കുകൾ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ ഇങ്ങനെ

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 27 Jun 2024, 1:08 pm

Short Term Fixed Deposits: കുറഞ്ഞ കാലയളവിൽ ലിക്വിഡിറ്റി ഉറപ്പു വരുത്തുന്നവയാണ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾ. ഇത്തരത്തിൽ 7.25% വരെ പലിശ നൽകുന്ന 15 ബാങ്കുകളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്

 
MixCollage-26-Jun-2024-04-41-PM-6055
Short Term Fixed Deposits: സ്ഥിരതയുള്ള വരുമാനം ഉറപ്പു നൽകുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണുള്ളത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് നിക്ഷേപ കാലാവധി തീരുമാനിക്കാമെന്നതാണ് സ്ഥിര നിക്ഷേപങ്ങളുടെ ഒരു ആകർഷണം. പലിശയടക്കം കാലാവധി പൂർത്തിയായാൽ ലഭിക്കുന്ന തുക വീണ്ടും കൂടുതൽ പലിശ ലഭിക്കത്തക്ക വിധം നിക്ഷേപിക്കാമെന്ന നേട്ടവുമുണ്ട്. ഏതാനും ആഴ്ച്ചകൾ മുതൽ ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങൾക്ക് ഇന്ന് സ്വീകാര്യത വർധിച്ചു വരുന്നു. പൊതുവെ ഉയർന്ന പലിശ ലഭിക്കുന്നവയാണ് ഇത്തരം നിക്ഷേപങ്ങൾ.
ഇവിടെ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങൾ നൽകുന്ന ബാങ്കുകൾ, ആറ് മാസം മുതൽ 1 വർഷത്തിൽ താഴെയുള്ള കാലാവധി വരെയുള്ള പലിശ നിരക്കുകൾ തുടങ്ങിയവയാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്.

1. ഇന്ത്യൻ ബാങ്ക് : 3.85%-7.05%
2. പഞ്ചാബ് നാഷണൽ ബാങ്ക് : 6.00%-7.05%
3. ബാങ്ക് ഓഫ് മഹാരാഷ്ട്ര : 5.25%-6.90%
4. ഇന്ത്യൻ ഓവർസീസ് ബാങ്ക് : 5.75%
5. ബാങ്ക് ഓഫ് ബറോഡ : 5.60%-7.10%
6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 6.00%-6.25%
7. ആക്സിസ് ബാങ്ക് : 5.75%-6.00%
8. ഫെഡറൽ ബാങ്ക് : 5.00%-6.00%
9. എച്ച്.ഡി.എഫ്.സി ബാങ്ക് : 4.5%-6.00%
10. ഐ.സി.ഐ.സി.ഐ ബാങ്ക് : 4.75%-6.00%
11. കൊടക് മഹീന്ദ്ര ബാങ്ക് : 6.00%-7.00%
12. യെസ് ബാങ്ക് : 5.00%-6.35%
13. ഐ.ഡി.ബി.ഐ ബാങ്ക് : 5.25%-7.05%
14. ഡിസിബി ബാങ്ക് : 6.2%-7.25%
15. കാത്തലിക് സിറിയൻ ബാങ്ക് : 4.25%-7.25%

ഹ്രസ്വകാല സ്ഥിര നിക്ഷേപം-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിവിധ ബാങ്കുകളുടെയും, ധനകാര്യ സ്ഥാപനങ്ങളുടെയും പലിശ നിരക്കുകൾ താരതമ്യം ചെയ്യുക എന്നത് പ്രധാനമാണ്. വെബ്സൈറ്റുകൾ, ഫിനാൻഷ്യൽ ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിച്ച് താരതമ്യങ്ങൾ നടത്താം. വിവിധ തരം മെച്യൂരിറ്റി കാലയളവുകളുള്ള പലതരം ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളിൽ ഇൻവെസ്റ്റ്മെന്റ് നടത്തുന്ന ലാഡറിങ് സ്ട്രാറ്റജിയും പ്രയോജനപ്പെടുത്താം. ഇത്തരത്തിൽ ഉയർന്ന പലിശ നിരക്കുകളുള്ള എഫ്.ഡികളിലേക്ക് പുനർനിക്ഷേപം നടത്താൻ സാധിക്കും. സ്ഥിര നിക്ഷേപങ്ങൾക്കു മേൽ ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാണ്. നികുതി ലാഭിക്കണമെങ്കിൽ അ‍ഞ്ച് വർഷ ലോക് ഇൻ കാലാവധിയുള്ള ടാക്സ് സേവിങ് എഫ്.ഡി പരിഗണിക്കേണ്ടതാണ്.

നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്
ബാങ്കുകളുടെ വെബ്സൈറ്റിൽ, ഈ ലേഖനം തയ്യാറാക്കുമ്പോൾ ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ പലിശ നിരക്കുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ സംഭവിക്കാം. ഇക്കാരണത്താൽ ഏറ്റവും പുതിയ പലിശ നിരക്കുകൾ അടക്കമുള്ള വിവരങ്ങൾ മനസ്സിലാക്കി മാത്രം നിക്ഷേപങ്ങൾ പരിഗണിക്കുക.

ഈ 2 ധനകാര്യ ഓഹരികളും പത്തിരട്ടിയായി വരെ വർധിക്കും


Personal Finance, ആദായ നികുതി സംബന്ധിച്ച പുതിയ അപ്‍ഡേറ്റുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More