Jump to content

രാമൻ പ്രഭാവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
05:58, 5 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം (RAMAN EFFECT)

ഭാരതീയ ശാസ്ത്രജ്ഞനായ സി.വി. രാമൻ (1888-1970) ആണ് രാമൻ പ്രഭാവത്തിന്റെ ഉപജ്ഞാതാവ്. കൽക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രാമൻ പ്രകാശത്തെ സംബന്ധിച്ച ചില സുപ്രധാന കണ്ടുപിടിത്തങ്ങൾ നടത്തി. പദാർത്ഥ ങ്ങളുടെ ഘടന മനസ്സിലാക്കാൻ ഇവ സഹായിച്ചു. രാമൻ ഇഫക്ട്‌ എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തത്തിന് 1930-ൽ നോബൽ സമ്മാനം ലഭിച്ചു. ഏതെങ്കിലും ഒരു പ്രത്യേക നിറത്തിലുള്ള ഏകവർണ കിരണങ്ങളെ സുതാര്യമായ പദാർത്ഥങ്ങളിൽ കൂടി കടത്തിവിട്ടാൽ പ്രകീർണ്ണനം മൂലം ആ നിറത്തിൽ നിന്നും വിഭിന്നമായ നിറത്തോടുകൂടിയ രശ്മികൾ ഉണ്ടാകുന്നു. ഈ പ്രകീർണ്ണനം മൂലമുണ്ടാകുന്ന പുതിയ പ്രകാശരശ്മിയെ ഒരു പ്രിസത്തിൽ കൂടി കടത്തിവിട്ടാൽ വർണരാജിയിൽ പുതിയ ചില രേഖകൾ കാണുന്നു. ഈ പുതിയ രേഖകളെ രാമൻ രേഖകൾ എന്നും ഈ വർണരാജിയെ രാമൻ വർണരാജി (രാമൻ സ്പെക്ട്രം) എന്നും പറയുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രാമൻ_പ്രഭാവം&oldid=3978085" എന്ന താളിൽനിന്ന് ശേഖരിച്ചത്