Jump to content

രഥോദ്ധത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ഒരു സം‍സ്കൃത‍വർണ്ണവൃത്തമാണ് രഥോദ്ധത. ത്രിഷ്ടുപ്പു് എന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 11 അക്ഷരങ്ങൾ) സമവൃത്തം.

ലക്ഷണം

ലക്ഷണം മലയാളത്തിൽ

ഥോദ്ധതയുടെ ലക്ഷണം വൃത്തമഞ്ജരി പ്രകാരം:

വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ര ന ര” എന്നീ ഗണങ്ങളും “ല ഗ” എന്നീ അക്ഷരങ്ങളും വരുന്ന വൃത്തമാണു രഥോദ്ധത.

ലക്ഷണം സംസ്കൃതത്തിൽ

രഗണം, നഗണം, രഗണം, ലഘു, ഗുരു എന്നിവ ക്രമത്തിൽ വരുന്നത് രഥോദ്ധതാ വൃത്തം

ഉദാഹരണങ്ങൾ

ഉദാ: കുമാരനാശാന്റെ നളിനി എന്ന കാവ്യത്തിൽ നിന്നു്.

സാദൃശ്യമുള്ള മറ്റു വൃത്തങ്ങൾ

  1. കുസുമമഞ്ജരിയുടെയും രഥോദ്ധതയുടെയും ആദ്യത്തെ പത്തക്ഷരങ്ങൾ ഒരുപോലെയാണു്.
  2. രഥോദ്ധതയുടെ ആദിയിൽ രണ്ടു ലഘുക്കൾ ചേർത്താൽ മഞ്ജുഭാഷിണി എന്ന വൃത്തമാകും.

മറ്റു വിവരങ്ങൾ

  1. ശൃംഗാരം, രതിക്രീഡ എന്നിവ വർണ്ണിക്കാൻ ഈ വൃത്തം ഉപയോഗിക്കാറുണ്ടു്.
  2. കുമാരനാശാന്റെ നളിനി ഈ വൃത്തത്തിലാണു്.
  3. കാളിദാസന്റെ കുമാരസംഭവം കാവ്യത്തിലെ എട്ടാം സർഗ്ഗം ഈ വൃത്തത്തിലാണു്.

ഇവകൂടി കാണുക



"https://ml.wikipedia.org/w/index.php?title=രഥോദ്ധത&oldid=3913713" എന്ന താളിൽനിന്ന് ശേഖരിച്ചത്