Jump to content

ഇമ്യൂണോഗ്ലോബുലിൻ ജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇമ്മ്യൂണോഗ്ലോബുലിൻ ജി (IgG-ഐജിജി) ഒരു തരം ആന്റിബോഡിയാണ്. മനുഷ്യരിലെ സെറം ആന്റിബോഡികളിൽ ഏകദേശം 75%ത്തേയും പ്രതിനിധീകരിക്കുന്ന ഐജിജി, രക്തചംക്രമണത്തിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ആന്റിബോഡിയാണ്. [1] ഐജിജി തന്മാത്രകളെ പ്ലാസ്മ ബി കോശങ്ങളാണ് നിർമ്മിക്കുന്നതും പുറത്തുവിടുകയും ചെയ്യുന്നത്. ഓരോ ഐജിജി ആന്റിബോഡിയിലും രണ്ട് പാരടോപ്പുകൾ ഉണ്ട് .

പ്രവർത്തനം[തിരുത്തുക]

ഹ്യൂമറൽ പ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളാണ് ആന്റിബോഡികൾ. രക്തത്തിലും എക്സ്ട്രാ സെല്ലുലാർ ദ്രാവകത്തിലും (extracellular fluid) കാണപ്പെടുന്ന പ്രധാന ആന്റിബോഡിയാണ് ഐജിജി എന്നതിനാൽ ഇതിന് ശരീരകോശങ്ങളിലെ അണുബാധയെ നിയന്ത്രിക്കാൻ സാധിക്കുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങി പലതരം രോഗകാരികളുമായുള്ള ബന്ധനത്തിലൂടെ ഐ��ിജി ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു.

താഴെപ്പറയുന്ന രീതിയിലുള്ള നിരവധി മാർഗ്ഗങ്ങളിലൂടെയാണ് ഇത് സാധ്യമാകുന്നത്:

  • ഐജിജി രോഗകാരികളുമായി ബന്ധനത്തിലേർപ്പെടുന്നത് ഈ രോഗകാരികളുടെ നിശ്ചലാവസ്ഥയ്ക്കും അഗ്ലൂട്ടിനേഷനിലൂടെയുള്ള ഒന്നിച്ചുചേരലിലേക്കും നയിക്കുന്നു. ഐജിജി രോഗകാരികളുടെ ഉപരിതലത്തിൽ ആവരണം ചെയ്യുന്നത് (ഓപ്‌സൊണൈസേഷൻ എന്നറിയപ്പെടുന്നു) ഫാഗോസൈറ്റിക് ഇമ്മ്യൂൺ കോശങ്ങൾക്ക് രോഗകാരികളെ പെട്ടെന്ന് തിരിച്ചറിയലിനും അവയെ വിഴുങ്ങാനും സാധ്യമാക്കുന്നു. ഇത് രോഗകാരികളുടെ നാശത്തിനിതു കാരണമാകുന്നു.
  • കോംപ്ലിമെന്റ് സിസ്റ്റത്തിന്റെ ഭാഗവും കാസ്കേഡ് പ്രവർത്തനത്തിലൂടെ രോഗപ്രതിരോധത്തിനായുള്ള മാംസ്യങ്ങളുടെ ഉൽ‌പാദനത്തിനു കാരണമാകുന്ന എല്ലാ ക്ലാസിക്കൽ പാതയേയും ഐ‌ജി‌ജി സജീവമാക്കുന്നു. ഇങ്ങനെ രോഗകാരിയെ നശിപ്പിക്കുന്നു;
  • ഐജിജി വിഷവസ്തുക്കളുമായി ബന്ധിപ്പിക്കപ്പെട്ട് അവയെ നിർവീര്യമാക്കുന്നു;
  • ആന്റിബോഡി-ഡിപ്പന്റന്റ് സെൽ-മീഡിയേറ്റഡ് സൈറ്റോറ്റോക്സിസിറ്റി (ADCC), ഇൻട്രാസെല്ലുലാർ ആന്റിബോഡി-മീഡിയേറ്റഡ് പ്രോട്ടിയോലൈസിസ് എന്നിവയിൽ ഐജിജി സുപ്രധാന പങ്കു വഹിക്കുന്നു. ഇൻട്രാസെല്ലുലാർ ആന്റിബോഡി-മീഡിയേറ്റഡ് പ്രോട്ടിയോലൈസിസിൽ മാർക്ക് ചെയ്യപ്പെട്ട വിറിയോണുകളെ സൈറ്റോസോളിലെ പ്രോട്ടിയോസോമിലേക്കു നയിക്കാനായി TRIM21 എന്ന റിസപ്റ്ററുമായി ബന്ധിക്കപ്പെടുന്നു (മനുഷ്യരിൽ ഐ‌ജി‌ജിയുമായി ഏറ്റവും അഭിമുഖ്യമുള്ള റിസപ്റ്ററാണ് ഇത്); [2]
  • ഐജിജി ടൈപ്പ് II, ടൈപ്പ് III ഹൈപ്പർസെൻസിറ്റിവിറ്റി പ്രതിപ്രവർത്തനങ്ങളിൽ ഭാഗഭാക്കാണ്.

ഇതും കാണുക[തിരുത്തുക]

  • എപ്പിറ്റോപ്പ്
  • IgG4- അനുബന്ധ രോഗം

അവലംബം[തിരുത്തുക]

 

  1. Vidarsson, Gestur; Dekkers, Gillian; Rispens, Theo (2014). "IgG subclasses and allotypes: from structure to effector functions". Frontiers in Immunology. 5: 520. doi:10.3389/fimmu.2014.00520. ISSN 1664-3224. PMC 4202688. PMID 25368619.{{cite journal}}: CS1 maint: unflagged free DOI (link)
  2. "Antibodies mediate intracellular immunity through tripartite motif-containing 21 (TRIM21)". Proceedings of the National Academy of Sciences, USA. 107 (46): 19985–19990. 2010. Bibcode:2010PNAS..10719985M. doi:10.1073/pnas.1014074107. PMC 2993423. PMID 21045130. Archived from the original on 2019-09-06. Retrieved 2021-05-27.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇമ്യൂണോഗ്ലോബുലിൻ_ജി&oldid=3801734" എന്ന താളിൽനിന്ന് ശേഖരിച്ചത്