Jump to content

ഗാനാലാപനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമേരിക്കൻ ഗായകനായ ഹാരി ബെൽഫോണ്ടെ 1954-ൽ

മനുഷ്യശബ്ദം സംഗീതാത്മകമായി പുറപ്പെടുവിക്കുന്ന കലയാണ് ഗാനാലാപനം (പാടൽ ). സാധാരണ സംഭാഷണത്തിനുപരിയായി താളം സ്വരം എന്നീ ഘടകങ്ങൾ ഗാനാലാപനത്തിൽ കാണപ്പെടുന്നു. ഗാനം ആലപിക്കുന്നയാളെ ഗായിക എന്നോ ഗായകൻ എന്നോ ആണ് വിളിക്കുന്നത്. സംഘമായോ അല്ലാതെയോ പശ��ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയോ ഇല്ലാതെയോ ഗാനാലാപനം നടത്താവുന്നതാണ്.

അവിരതമായ സംഭാഷണമാണ് ഗാനാലാപനം എന്ന് പറയാവുന്നതാണ്. ഔപചാരികമോ അനൗപചാരികമോ; ആസൂത്രണം ചെയ്തതോ അല്ലാത്തതോ ആയി ഗാനാലാപനം നടത്താവുന്നതാണ്. അനുഷ്ഠാനങ്ങളുടെ ഭാഗമായി ഗാനങ്ങൾ ആലപിക്കപ്പെടാറുണ്ട്. സന്തോഷത്തിനായോ, വരുമാനമാർഗ്ഗമായോ, വിദ്യാഭ്യാസോപാധി‌യായോ ഗാനാലാപനം നടത്താവുന്നതാണ്. വളരെനാളത്തെ അദ്ധ്യയനവും പരിശ്രമവും അർപ്പണമനോഭാവവുമുണ്ടെങ്കിലാണ് മികച്ച ഗായികയായി/ഗായകനായി മാറാൻ സാധിക്കുന്നത്. സാധകം ചെയ്യുന്നതിലൂടെ ശബ്ദം ശക്തവും ശുദ്ധവുമാക്കാൻ സാധിക്കും.[1]

അവലംബം[തിരുത്തുക]

  1. Falkner, Keith, ed. (1983). Voice. Yehudi Menuhin music guides. London: MacDonald Young. p. 26. ISBN 0-356-09099-X. OCLC 10418423.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ഗാനാലാപനം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wiktionary
Wiktionary
singing എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ഗാനാലാപനം&oldid=3648942" എന്ന താളിൽനിന്ന് ശേഖരിച്ചത്