Jump to content

ഗോപിനാഥ് കവിരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോപിനാഥ് കവിരാജ്
ഗോപിനാഥ് കവിരാജ് 1988 ഇന്ത്യയുടെ സ്റ്റാമ്പ്
ജനനം7 September 1887 (1887-09-07)
മരണം12 June 1976 (1976-06-13) (aged 88)
ദേശീയതഇന്ത്യൻ
കലാലയംUniversity of Allahabad
തൊഴിൽPrincipal Government Sanskrit College, Varanasi (1923–1937), Sanskrit scholar, philosopher

സംസ്കൃത തന്ത്ര പണ്ഡിതനും ഇന്തോളജിസ്റ്റും ചിന്തകനുമായിരിന്നു ഗോപിനാഥ് കവിരാജ് (महामहोपाध्याय श्री गोपीनाथ कविराज))(1887-1976). വാരാണസി ഗവർമെന്റ് സംസ്കൃത കോളേജ് പ്രിൻസിപ്പാൾ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1964), പത്മവിഭൂഷൺ (1964),[1] കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1971)[2] എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ധാമ്രായി എന്ന ഗ്രാമത്തിൽ 1987 സപ്തംബർ 7 ന് ഗോപിനാഥ് ജനിച്ചു. ധാമ്രായിയിലും ധാക്കയിലുമായിരിന്നു പ്രാഥമിക വിദ്യാഭ്യാസം. ബാഗ്ച്ചി എന്നായിരിന്നു കുടുംബനാമം. കവിരാജ് എന്ന ബഹുമതി പേരിനൊപ്പം ചേർക്കപ്പെട്ടതാണ്. 1906 ൽ ജെയ്പൂരിലെക്ക് താമസം മാറിയ ഗോപിനാഥ് ജയ്പൂർ മഹാരാജാ കോളേജിൽ നിന്നും ബി.എ. ബിരുദം നേടി. പിന്നീട് അലഹബാദ് സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.

ഗോപിനാഥിൻറെ വിദ്യാഭ്യാസത്തിൻറെ അവസാനഘട്ടം വാരാണസി ഗവർമെന്റ് സംസ്കൃത കോളേജ��ൽ ആയിരിന്നു. 1914 മുതൽ 1920 വരെ അവിടെ ഒരു ലൈബ്രേറിയൻ ആയി പ്രവർത്തിച്ചു. ഈ കാലയളവിലാണ് അദ്ദേഹത്തിന് തന്ത്രയിൽ ഗവേഷണം ചെയ്യാൻ അവസരം ലഭിച്ചത്.

1924 ൽ ഗോപിനാഥ് കവിരാജ് വാരാണസി ഗവർമെന്റ് സംസ്കൃത കോളേജിൻറെ പ്രിൻസിപ്പാൾ ആയി. 1936 ഔദ്യോഗിക ജീവിതത്തിൽനിന്നും വിരമിച്ച ഗോപിനാഥ് പിന്നീടുള്ള ജീവിതം പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും നീക്കിവച്ചു.

1900 ൽ ബംഗാളിലെ ഒരു സംസ്കൃത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും കുസുമം കുമാരിയെ വിവാഹം ചെയ്തു. 1976 ജൂൺ 12 ന് വാരണാസിയിൽ വച്ച് ഗോപിനാഥ് കവിരാജ് അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  1. ഭാരതീയ സംസ്കൃതിയും സാധനയും
  2. താന്ത്രിക് സാധനയും സിദ്ധാന്തവും
  3. താന്ത്രിക് സാഹിത്യം
  4. ശ്രീകൃഷ്ണ വചനങ്ങൾ
  5. പത്രാവലി

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived (PDF) from the original on 2014-11-15. Retrieved 2014-11-15.
  2. http://sahitya-akademi.gov.in/sahitya-akademi/fellows/fellows_and_honorary_fellows2.jsp
"https://ml.wikipedia.org/w/index.php?title=ഗോപിനാഥ്_കവിരാജ്&oldid=3630695" എന്ന താളിൽനിന്ന് ശേഖരിച്ചത്