സതാംപ്ടൺ എഫ്.സി.
പൂർണ്ണനാമം | സതാംപ്ടൺ ഫുട്ബോൾ ക്ലബ്ബ് | ||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
വിളിപ്പേരുകൾ | ദ സെയിന്റ്സ് | ||||||||||||||||||||||||||||||||||||||||||||||||
സ്ഥാപിതം | 21 നവംബർ 1885 | as St. Mary's Y.M.A.||||||||||||||||||||||||||||||||||||||||||||||||
മൈതാനം | The Dell (1898–2001) St Mary's Stadium (since 2001) (കാണികൾ: 32,505[1]) | ||||||||||||||||||||||||||||||||||||||||||||||||
ഉടമ | Katharina Liebherr | ||||||||||||||||||||||||||||||||||||||||||||||||
ചെയർമാൻ | Ralph Krueger[2] | ||||||||||||||||||||||||||||||||||||||||||||||||
മാനേജർ | Ronald Koeman[3] | ||||||||||||||||||||||||||||||||||||||||||||||||
ലീഗ് | Premier League | ||||||||||||||||||||||||||||||||||||||||||||||||
2014–15 | Premier League, 7th | ||||||||||||||||||||||||||||||||||||||||||||||||
വെബ്സൈറ്റ് | ക്ലബ്ബിന്റെ ഹോം പേജ് | ||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Current season |
ഇംഗ്ലണ്ടിലെ സതാംപ്ടൺ ആസ്ഥാനമായ ഒരു ഫുട്ബോൾ ക്ലബ്ബ് ആണ് സതാംപ്ടൺ എഫ്.സി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന ടീമിനു ദ സെയിന്റ്സ് എന്നും വിളിപ്പേര് ഉണ്ട്.
2001 മുതൽ സെന്റ് മേരീസ് സ്റ്റേഡിയം ആണ് ടീമിന്റെ ഹോം ഗ്രൗണ്ട്, അതുവരെ സതാംപ്ടണിലെ ദ ഡെൽ മൈതാനത്താണു കളിച്ചിരുന്നത്. 1885 -ൽ സെന്റ് മേരീസ് ചർച്ച് ഓഫ് ഇംഗ്ലണ്ട് യങ് മെൻസ് അസോസിയേഷൻ ആണ് ക്ലബ്ബിന് തുടക്കമിട്ടത്. ഇതുമൂലമാണ് ടീമിനു ദ സെയിന്റ്സ് എന്ന് വിളിപ്പേര് വന്നത്. പോർട്സ്മൗത്ത് ടീം സതാംപ്ടൺ ടീമിന്റെ ചിരവൈരികളാണ്, ഇരുവരും ചേർന്നുള്ള മത്സരം സൗത്ത് കോസ്റ്റ് ഡർബി എന്നറിയപ്പെടുന്നു.
1976 -ൽ ടീം എഫ്.എ കപ്പ് നേടി. ഒന്നാം ഡിവിഷൻ ലീഗിലെ ഏറ്റവും മികച്ച പ്രകടനം 1983-84 സീസണിൽ രണ്ടാം സ്ഥാനത്ത് എത്തിയതാണ്. മെയ് 2005 -ൽ സതാംപ്ടൺ പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. പിന്നീട് ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവർ ലീഗിൽ തിരികെയെത്തിയത്.
കളിക്കാർ[തിരുത്തുക]
ഒന്നാംനിര ടീം [തിരുത്തുക]
- പുതുക്കിയത്: 23 January 2016.[4]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
അണ്ടർ-21 നിര[തിരുത്തുക]
Under 21 players outside the first team squad.
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
|
വായ്പയായി കൊടുത്ത കളിക്കാർ[തിരുത്തുക]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
|
സെയിന്റ്സ് അക്കാദമി[തിരുത്തുക]
സതാംപ്ടൺ യുവ കളിക്കാരെ ഉദ്ദേശിച്ചു ഒരു അക്കാദമി നടത്തുന്നുണ്ട്. ക്ലബ്ബിന്റെ ഈ അക്കാദമിയിൽ നിന്ന് അടുത്തയിടെ പുറത്തിറങ്ങിയ കളിക്കാരിൽ ഇംഗ്ലണ്ട് കളിക്കാരായ ആഡം ലല്ലാനാ, തിയോ വാൽക്കോട്ട്, അലെക്സ് ഓക്സലേഡ് ചേമ്പർലേൻ, ലൂക് ഷോ, വെയിൽസ് കളിക്കാരനായ ഗാരെത് ബെയിൽ എന്നിവർ ഉൾപ്പെടും.
സ്റ്റേഡിയം[തിരുത്തുക]
ഓഗസ്റ്റ് 2001 മുതൽ ടീം കളിക്കുന്ന സെന്റ് മേരീസ് സ്റ്റേഡിയത്തിന്റെ ശേഷി 32,689 കാണികൾ ആണ്. യുവേഫയുടെ ഫോർ സ്റ്റാർ മാനദണ്ഡം പാലിക്കുന്ന യൂറോപ്പിലെ ചുരുക്കം ചില സ്റ്റേഡിയങ്ങളിൽ ഒന്നാണിത്. ഏറെ അന്താരാഷ്ട��ര മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായിട്ടുണ്ട്.
1898 തൊട്ടു 2001 വരെ സതാംപ്ടൺ കളിച്ചിരുന്നത് ദ ഡെൽ എന്ന സ്റ്റേഡിയത്തിൽ ആയിരുന്നു. അതിന്റെ 103 വർഷത്തെ ചരിത്രത്തിൽ ഈ സ്റ്റേഡിയം പലതവണ പുനഃരുദ്ധാരണം ചെയ്തിട്ടുണ്ട്. 1950 -ൽ ഫ്ലഡ് ലൈറ്റ് സൗകര്യമുള്ള ഇംഗ്ലണ്ടിലെ ആദ്യ സ്റ്റേഡിയം ആയി.
- ↑ "Premier League Handbook Season 2015/16" (PDF). Premier League. Archived from the original (PDF) on 2015-09-06. Retrieved 21 March 2016.
- ↑ "Ralph Krueger named Southampton chairman". BBC Sport. 12 March 2014. Retrieved 12 March 2014.
- ↑ "Koeman appointed First Team Manager". Southampton FC. 16 June 2014. Archived from the original on 2014-06-18. Retrieved 16 June 2014.
- ↑ "2015/16 squad numbers revealed". Southampton F.C. 22 July 2015. Archived from the original on 2015-07-31. Retrieved 31 July 2015.