അംഗം
Anga | |
---|---|
unknown (~1100 BCE)–c. 500 BCE | |
![]() Anga and other kingdoms of the late Vedic period | |
![]() Anga and other Mahajanapadas in the Post Vedic period. | |
തലസ്ഥാനം | Champa (near modern Bhagalpur, Bihar) |
മതം | Vedic Hinduism Buddhism Jainism |
ഗവൺമെൻ്റ് | Monarchy |
ചരിത്ര യുഗം | Bronze Age, Iron Age |
• സ്ഥാപിതം | unknown (~1100 BCE) |
• ഇല്ലാതായത് | c. 500 BCE |
Part of a series on the |
---|
Bengal പ്രദേശത്തിന്റെ ചരിത്രം |
![]() |
പ്രാചീന ഭാരതത്തിലെ പതിനാറ് മഹാജനപദങ്ങളിൽ ഒന്നായിരുന്നു അംഗം. ചംമ്പായായിരുന്നു അംഗ ദേശത്തിന്റെ തലസ്ഥാനം. ബിഹാറിലെ മുംഗർ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] അംഗരാജാവ് ഭരിച്ചിരുന്ന രാജ്യമാണ് അംഗം.[അവലംബം ആവശ്യമാണ്] ബലിയുടെ പുത്രനാണ് അംഗൻ.[അവലംബം ആവശ്യമാണ്]
ഈ രാജ്യത്തെ ഒരു രാജാവായിരുന്നു ഹൈന്ദവപുരാണമായ മഹാഭാരതത്തിൽ പ്രസ്ഥാവിച്ചിട്ടുള്ള കർണ്ണന്റെ വളർത്തച്ഛനായ അധിരഥൻ. അധിരഥൻ സൂത വംശജനാണ്. അതിനാൽ ചന്ദ്രവംശ രാജാക്കന്മാരായ ധൃതരാഷ്ട്രരുടെയും പാണ്ടുവിന്റെയും സാമന്തന്മാരെന്ന നിലയ്ക്കാണ് അവ��� അംഗരാജ്യത്തു കഴിഞ്ഞു കൂടിയിരുന്നത്.
ഹസ്തിനപുരത്തിൽ പാണ്ഡവരും കൗരവരും തമ്മിൽ ആയുധപരീക്ഷ നടക്കുന്ന സമയത്ത് കൗരവപക്ഷക്കാരനായ കർണ്ണന്റെ കുലീനത്വത്തെ പാണ്ഡവർ ചോദ്യം ചെയ്തു. ആ സമയം ദുര്യോധനൻ കർണ്ണന്റെ തുണയ്ക്കെത്തുകയും, അംഗരാജ്യത്തെ സകല അധികാരങ്ങളും കർണ്ണനായി ഒഴിഞ്ഞു കൊടുക്കുകയും, കർണ്ണനെ അംഗരാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ Jha, D. N. (1999). Ancient India : in historical outline. New Delhi: Manohar Publishers & Distributors. ISBN 9788173042850.
- ↑ "Sacred-Texts: Hinduism". www.sacred-texts.com. Retrieved 2020-05-18.