ടി. പത്മനാഭൻ
ടി. പത്മനാഭൻ | |
---|---|
ടി. പത്മനാഭൻ | |
തൊഴിൽ | എഫ്.എ.സി.ടി (FACT) ഡപ്യൂട്ടി ജനരൽ മാനേജർ റിട്ടയേർഡ് |
ദേശീയത | ഭാരതീയൻ |
വിഷയം | ചെറുകഥ |
ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ്[1] ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം.[2] ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു.[2] . ലളിതകൽപ്പനകളിലൂടെയും അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം മാനവിക തുടങ്ങിയ
മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം.റഷ്യൻ ഫ്രഞ്ച് ജർമൻ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജിമാ ചെയ്യപ്പെട്ടിട്ടുണ്ട്
സാഹിത്യശൈലികൾ
[തിരുത്തുക]കഥകൾ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തുകാരനാണ് ടി പത്മനാഭൻ.അദ്ദേഹത്തിന്റെ ഓരോ കഥയും നല്കുന്ന ആശയം ഒരു ലേഖനത്തിനുപോലും നൽകാനാവില്ല..ഒരു കവിതയുടെ എല്ലാ ശൈലിയും ഒത്തൊരുങ്ങിയ ഒരു കഥ എന്നുതന്നെ ഓരോ കഥയെയും വിശേഷിപ്പിക്കാം കാരണം പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോല���,ഗൗരിയെ പോലെ ,ശേഖൂട്ടിയെ പോലെ ,മഖൻസിങ്ങിനെ പോലെ ജീവിതത്തിൻ്റെ നാനാമുഖങ്ങൾ നമുക്കുമുന്നിൽ മറ്റൊരാളും വരച്ചുകാട്ടിയിട്ടില്ല.തന്റെ കഥയിലൂടെ വായനക്കാരനെകൊണ്ട് മനസ്സിൽ അതിൻ്റെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണയും നൽകുന്നു.ഒരെഴുത്തുകാരൻ ഒരു വായനക്കാരന് നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്.
ജീവചരിത്രം
[തിരുത്തുക]1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ തിണക്കൽ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവൺമെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം ഫാക്ടിൽ ഉദ്യോഗസ്ഥനായിരുന്നു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. പരേതയായ കല്ലന്മാർതൊടി ഭാർഗ്ഗവിയാണു അദ്ദേഹത്തിന്റെ പത്നി[3].
![](http://178.128.105.246/cars-http-upload.wikimedia.org/wikipedia/commons/thumb/2/21/T.padmanabhan.jpg/220px-T.padmanabhan.jpg)
1948 മുതൽ കഥകളെഴുതി തുടങ്ങി. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജമകൾ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരം നാഷനൽ ബുക്ക് ട്രസ്റ്റ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.നൂറ്റി അറുപതിൽ പരം കഥകൾ എഴുതിയിട്ടുണ്ട്.[4]
പ്രധാന പുരസ്കാരങ്ങൾ
[തിരുത്തുക]![](http://178.128.105.246/cars-http-upload.wikimedia.org/wikipedia/commons/thumb/8/8f/T_Padmanabhan_and_P_K_Parakkadavu.jpg/220px-T_Padmanabhan_and_P_K_Parakkadavu.jpg)
- മാതൃഭൂമി സാഹിത്യ പുരസ്കാരം - 2015[5]
- കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (2012)[6]
- എഴുത്തച്ഛൻ പുരസ്കാരം (2003) (കേരള സർക്കാർ ഏർപ്പെടുത്തിയത്)[7]
- വയലാർ അവാർഡ് (2001)-പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
- വള്ളത്തോൾ പുരസ്കാരം (2001)
- ലളിതാംബിക അന്തർജ്ജനം പുരസ്കാരം (1998) [8]
- സ്റ്റേറ്റ് ഓഫ് ആൽ- ഐൻ അവാർഡ് (1997) - (ഗൗരി എന്ന കൃതിക്ക്)
- സാഹിത്യപരിഷത്ത് അവാർഡ് (1988) - (കാലഭൈരവൻ എന്ന കൃതിക്ക്)
- ഓ.എൻ.വി. സ്മാരക പുരസ്കാരം -2019
1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും[9] 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിരസിച്ചു[10]. 1995-ൽ കടൽ എന്ന കൃതിക്ക് ലഭിച്ച ഓടക്കുഴൽ അവാർഡും ഇദ്ദേഹം നിരസിച്ചു.[11]
കൃതികൾ
[തിരുത്തുക]![](http://178.128.105.246/cars-http-upload.wikimedia.org/wikipedia/commons/thumb/f/fb/T._Padmanabhan_%28_Thinakkal_Padmanabhan_%29_13.jpg/220px-T._Padmanabhan_%28_Thinakkal_Padmanabhan_%29_13.jpg)
കഥാസമാഹാരങ്ങൾ
[തിരുത്തുക]- പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി (1955)[12]
- ഒരു കഥാകൃത്ത് കുരിശിൽ (1956)
- മഖൻ സിംഗിന്റെ മരണം (1958)
- ടി. പത്മനാഭന്റെ തിരഞ്ഞെടുത്ത കൃതികൾ (1971)
- സാക്ഷി (1973)
- ശേഖൂട്ടി
- ഹാരിസൺ സായ്വിന്റെ നായ (1979)
- വീടു നഷ്ടപ്പെട്ട കുട്ടി (1983)
- അശ്വതി
- മരയ
- പെരുമഴ പോലെ
- കാലഭൈരവൻ (1986) .
- കത്തുന്ന ഒരു രഥ ചക്രം
- നളിനകാന്തി (1988)[13]
- ഗൗരി (1991)
- കടൽ 1994
- പത്മനാഭന്റെ കഥകൾ (1995)
- പള്ളിക്കുന്ന്
- ഖലീഫാ ഉമറിന്റെ പിൻമുറക്കാർ[14]
സ്മരണകൾ
[തിരുത്തുക]- കഥകൾക്കിടയിൽ
- യാത്രയ്ക്കിടയിൽ
അവലംബം
[തിരുത്തുക]- ↑ മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പേജ് 371, എരുമേലി പരമേശ്വരൻ പിള്ള, കറന്റ് ബുക്സ്, 2008 ജൂലൈ
- ↑ 2.0 2.1 ആധുനിക മലയാള സാഹിത്യം പ്രസ്ഥാനങ്ങളിലൂടെ, പേജ് 328, എഡിറ്റർ: കെ.എം. ജോർജ്ജ്, ഡി.സി. ബുക്സ്, 2009 ഏപ്രിൽ
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ പ്രശസ്തരായ സാഹിത്യകാരന്മാർ ( ഡോ.കെ. രവീന്ദ്രൻ നായർ)
- ↑ "മാതൃഭൂമി സാഹിത്യ പുരസ്ക്കാരം ടി.പത്മനാഭന്". മാതൃഭൂമി. Archived from the original on 2015-09-07. Retrieved 7 സെപ്റ്റംബർ 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ http://www.mathrubhumi.com/story.php?id=286203[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2003-11-24. Retrieved 2006-11-26.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2006-11-26.
- ↑ "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
- ↑ "അക്കാദമി ഫെലോഷിപ്പ് സ്വീകരിക്കും; അതിന് കാരണവുമുണ്ട്- ടി.പദ്മനാഭൻ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-07-14. Retrieved 2012-07-26.
- ↑ "എഴുത്തുകാർ : ടി. പത്മനാഭൻ". dcbookstore.com. ഡി.സി. ബുക്സ്. 2022. Retrieved 4 ജനുവരി 2022.
സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാർഡുകളും ഓടക്കുഴൽ അവാർഡും നിരസിച്ചു.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 778. 2013 ജനുവരി 21. Retrieved 2013 മെയ് 20.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 755. 2012 ഓഗസ്റ്റ് 13. Retrieved 2013 മെയ് 11.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "വായന". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 708. 2011 സെപ്റ്റംബർ 19. Retrieved 2013 മാർച്ച് 24.
{{cite news}}
: Check date values in:|accessdate=
and|date=
(help)
- മലയാളം റിസോഴ്സ് സെന്റർ . ഓർഗ്ഗ് Archived 2012-12-09 at Archive.is
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]![](http://178.128.105.246/cars-http-upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
- ഹിന്ദു ദിനപത്രത്തിൽ വന്ന ലേഖനം Archived 2003-11-24 at the Wayback Machine.
- CS1 maint: bot: original URL status unknown
- Pages using Infobox writer with unknown parameters
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- 1931-ൽ ജനിച്ചവർ
- ഫെബ്രുവരി 5-ന് ജനിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- വയലാർ പുരസ്കാരം ലഭിച്ചവർ
- മലയാള കഥാകൃത്തുക്കൾ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- ഇന്ത്യൻ എഴുത്തുകാർ - അപൂർണ്ണലേഖനങ്ങൾ