ദ ഇക്കണോമിസ്റ്റ്
![]() | |
തരം | Weekly Newsmagazine (Registered as such in the UK) |
---|---|
Format | Magazine |
ഉടമസ്ഥ(ർ) | The Economist Group |
എഡീറ്റർ | John Micklethwait |
സ്ഥാപിതം | September 1843 |
ആസ്ഥാനം | 25 St James's Street Westminster London SW1A 1HG England |
Circulation | over 1.6 million copies per week |
ISSN | 0013-0613 |
ഔദ്യോഗിക വെബ്സൈറ്റ് | Economist.com |
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിൽ നിന്നും പുറത്തിറങ്ങുന്ന ഒരു ഇംഗ്ലീഷ് വാർത്താവാരികയാണ് ദ ഇക്കണോമിസ്റ്റ് (The Economist). ഇക്കണോമിസ്റ്റ് ന്യൂസ് പേപ്പർ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. [1][2].1843 സെപ്റ്റംബർ മാസം ജയിംസ് വിൽസൺന്റെ ഉടമസ്ഥതയിൽ തുടർച്ചയായ സേവനം തുടങ്ങി. പത്രം എന്നാണു വിശേഷണമെങ്കിലും വാർത്താവാരികകൾ പോലെ മിനുസമുള്ള കടലാസിലാണ് അച്ചടി. 2009 ലെ കണക്കനുസരിച്ച് ഏതാണ്ട് 16 ലക്ഷം പ്രതികളാണു പ്രചാരം[3]. പകുതിയും വടക്കേ അമേരിക്കയിൽ വിറ്റഴിയ്ക്കപ്പെടുന്നു. [4] കാലാനുക്രമ വിവരണമല്ല [5] മറിച്ച് പുരോഗമന ഹേതുവായ ബുദ്ധിയും, മന്ദവും അയോഗ്യവുമായ അജ്ഞതയും തമ്മിലുള്ള പോരിൽ ഭാഗഭാക്കാവുകയാണു പ്രഖ്യാപിത ലക്ഷ്യം.[6] സ്വതന്ത്രവ്യാപാരത്തിലും ആഗോളീകരണത്തിലും അധിഷ്ഠിതമായ അഭിപ്രായങ്ങളാണ് വാരികയുടേത്. അതേസമയം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സർക്കരിന്റെ ഇടപെടൽ വർധിപ്പിയ്ക്കാനും വാദിയ്ക്കുന്നു. ലേഖനങ്ങൾ ഉയർന്നവിദ്യാഭ്യാസം സിദ്ധിച്ചവരെ ലക്ഷ്യമിട്ടാണ്. സ്വാധീനശക്തിയുള്ള പല ഉദ്യോഗസ്ഥരും തങ്ങളുടെ വായനക്കാരായുണ്ടെന്ന് വാരിക അവകാശപ്പെടുന്നു. [7] The Economist Newspaper Group ന്റെ ഉടമസ്ഥതയിലാണു പ്രസിദ്ധീകരണം. ഗ്രൂപ്പിന്റെ പകുതി Financial Times (Pearson PLC യുടെ ഉപ സ്ഥാപനം) ന്റെ കൈവശമാണ്. ബാക്കി പകുതി വാരികയുടെ തന്നെ പല ജീവനക്കരും ഉൾപ്പെടുന്ന സ്വതന്ത്ര ഓഹരിയുടമകളുടെയും ഇംഗ്ലണ്ടി���െ Rothschild banking family യുടെയും.[8] പത്രാധിപരെ രക്ഷാധികാര സമിതി നിയമിയ്ക്കുന്നു. സമിതിയുടെ അനുവാദമില്ലാതെ പത്രാധിപരെ നീക്കം ചെയ്യാൻ സാദ്ധ്യമല്ല. ആഗോള വീക്ഷണത്തിലാണൂന്നലെങ്കിലും എഴുപത്തഞ്ച് ലേഖകരിൽ മൂന്നിൽ രണ്ടു ഭാഗവും ലണ്ടനിലാണു പ്രവർത്തിയ്ക്കുന്നത്.[9]
അവലബം[തിരുത്തുക]
- ↑ "Locations." Economist Group. Retrieved on 12 September 2009.
- ↑ "Maps Archived 2011-09-05 at the Wayback Machine.." City of Westminster. Retrieved on 28 August 2009.
- ↑ "Worldwide circulation vitality". The Economist. Retrieved 3 October 2009.
- ↑ "E.M. O'Rorke subscription letter". NPR. Retrieved 27 April 2008.
- ↑ "How our readers view The Economist". The Economist. Retrieved 27 December 2006.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Opinion | Economist.com". Archived from the original on 2008-03-25. Retrieved 2010-08-14.
- ↑ "How our readers view The Economist". The Economist. Archived from the original on 2006-09-07. Retrieved 27 December 2006.
- ↑ Brook, Stephen (25 February 2008). "Let the bad times roll accessdate=16 September 2008". London: The Guardian. Retrieved 26 March 2010.
{{cite news}}
: Missing pipe in:|title=
(help) - ↑ "So what's the secret of 'The Economist'?". The Independent. London. 26 February 2006. Archived from the original on 2008-12-24. Retrieved 27 April 2008.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Economist.com homepage of The Economist
- The Economist Group website providing group information and links to all group publications such as CFO, Roll Call and European Voice
- ebusinessforum Part of the Economist Intelligence Unit. Has free articles from The Economist
- Preliminary number and prospectus, 5 Aug. 1843
- Capital, currency, and banking; a series of articles published in The Economist – By James Wilson (Published 1847)