Jump to content

ദ മഡോണ ഓഫ് ദ റാബിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Madonna of the Rabbit
കലാകാരൻTitian
വർഷംc. 1530
MediumOil on canvas
അളവുകൾ71 cm × 85 cm (28 in × 33 in)
സ്ഥാനംLouvre, Paris

1530-ൽ ടിഷ്യൻ വെസല്ലി ചിത്രീകരിച്ച ഒരു എണ്ണച്ചായാ ചിത്രമാണ് ദ മഡോണ ഓഫ് ദ റാബിറ്റ്. ഈ ചിത്രം ഇപ്പോൾ പാരീസിലെ ലൂവ്രേ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. "ടിഷ്യൻസ് എഫ്" എന്ന് ഒപ്പുവച്ച ഈ ചിത്രത്തിൽ മറിയയുടെ ഇടതു കൈയിൽ പിടിച്ചുകൊണ്ടിരിക്കുന്ന ഒരു വെളുത്ത മുയലിനെ ചിത്രീകരിച്ചിരിക്കുന്നു. വെള്ള നിറത്തിലുള്ള മുയലിന്റെ സാന്നിധ്യം സന്താനോല്പാദനത്തിൻറെ പ്രതീകമായി കണക്കാക്കുന്നു. കൂടാതെ ഇത് മറിയയുടെ വിശുദ്ധിയും, കുഞ്ഞിൻറെ അവതാരത്തിന്റെ രഹസ്യവും കന്യാത്വത്തിന്റെ പ്രതീകവും കൂടിയാണ്.[1]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

2oopx

പതിനാറാം നൂറ്റാണ്ടിലെ വെനീഷ്യൻ സ്കൂൾ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്നു ടിഷ്യൻ. മൈക്കലാഞ്ജലൊയോടൊപ്പം ഇദ്ദേഹം ഇറ്റാലിയൻ ചിത്രകലയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. ടിഷ്യൻ വെനിഷ്യൻ ചിത്രകല��വിദഗ്ദ്ധനായിരുന്ന ജിയോവന്നി ബെല്ലിനിയുടെ കീഴിൽ പരിശീലനം നേടിയിരുന്നതായി കരുതപ്പെടുന്നു. ക്ലാസ്സിക്കൽ കലയുടെയും മൈക്കലാഞ്ജലോയുടെയും സ്വാധീനത്താൽ ടിഷ്യന്റെ ചിത്രങ്ങളിൽ പ്രകടമായ പരിവർത്തനം വന്നുചേർന്നു. നിറക്കൂട്ടുകളുടെ നിയന്ത്രണവും നൂതനത്വവും ടിഷ്യൻ ചിത്രങ്ങളുടെ സവിശേഷതയായി മാറിയിരുന്നു.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

  • (in Italian) Francesco Valcanover, L'opera completa di Tiziano, Rizzoli, Milano 1969.
  • (in Italian) Stefano Zuffi, Tiziano, Mondadori Arte, Milano 2008. ISBN 978-88-370-6436-5

അവലംബം[തിരുത്തുക]

  1. Lumpkin, Susan; John Seidensticker (2011). Rabbits: The Animal Answer Guide. JHU Press. ISBN 0-8018-9789-0. p. 122.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_മഡോണ_ഓഫ്_ദ_റാബിറ്റ്&oldid=3805219" എന്ന താളിൽനിന്ന് ശേഖരിച്ചത്