Jump to content

മാലികിബ്നു അനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുസ്‌ലിംപണ്ഡിതൻ
മാലികിബ്നു അനസ്(റ)
Madh'habമാലികി, സുന്നി
പ്രധാന താല്പര്യങ്ങൾഹദീസ്, കർമ്മശാസ്ത്രം
സൃഷ്ടികൾമുവത്വ
സ്വാധീനിക്കപ്പെട്ടവർ

ഇസ്ലാമിലെ നാല്‌ മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ്‌ മാലികിബ്നു അനസ്(റ)' (ക്രി.വ. 711 - 795; ഹി.വ. 93-179). സാധാരണ ഇമാം മാലിക്(റ) എന്ന പേരിലാണ്‌ അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫ(റ), ഇമാമായ ജഅഫർ അസ്സ്വാദിഖ് എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫി‌ഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ(റ)യുടെ ഗുരുവുമായിരുന്നു. പണ്ഡിതന്മാരിലെ നക്ഷത്രം എന്നാണ്‌ ശാഫിഈ(റ) അദ്ദേഹത്തെ വിശേഷിപ്പിച്ചത്.[1]

മദീനയിലായിരുന്നു മാലിക്(റ)വിന്റെ ജനനം. അനസിബ്നു മാലിക് (ഇത് സ്വഹാബിയായ അനസല്ല), ആലിയ ബിൻതു ഷുറൈക് അൽ അസദിയ്യ എന്നിവരായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയിൽ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.[2]

മുഹമ്മദ് നബി(സ). ഇബ്നു ഉമർ (റ), നാഫിഈ(റ), മാലിക്(റ) എന്നിവർ വഴിയാണ്‌ ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ആ പരമ്പരയെ اصح الاسانيد സുവർണ്ണപരമ്പര എന്ന് വിളിക്കുന്നു. ബുഖാരി ഉൾപ്പെടെയുള്ള ഹദീസ് പണ്ഡിതർ ഈ ഹദീസ് പരമ്പരയെ ഏറ്റവും വിശ്വസ്തമായ പരമ്പരയായി കരുതുന്നു.

മാലിക് ബ്നു അനസ്(റ) വിനോട് ചോദിക്കപ്പെട്ടു: "വിദ്യ അഭ്യസിക്കുന്നതിനെ പറ്റി താങ്കൾ എന്തു പറയുന്നു? അദ്ദേഹംം പറഞ്ഞു: "ഉത്തമം -സുന്ദരം, പ്രഭാതമായതു മുതൽ പ്രദോഷമാകുന്നതുവരെ നിനക്ക് നിർബന്ധമുള്ള കാര്യങ്ങൾ എന്തെന്ന് നീ ചിന്തിക്കൂ! എനിട്ടത് നിർവ്വഹിക്കുക ' അദ്ദേഹം മതവിജ്ഞാനത്തെ അതിരുകവിഞ്ഞു വന്ദിച്ചിരുന്നു. അദ്ദേഹം ഹദീസ് പഠിപ്പിക്കുന്നതിനായി ഉദ്ദേശിച്ചാൽ വുളൂ എടുക്കുകയും വിരിപ്പിൻ്റെ നടുക്ക് ഇരിക്കുകയും താടി ഈരുകയും സുഗന്ധദ്രവ്���ങ്ങൾ ഉപയോഗിക്കുകയും ചെയ്യും. വന്ദ്യതയിലും ബഹുമാനത്തിലും ഇരിക്കുവാൻ സൗകര്യപ്പെടുത്തുകയും ചെയ്യും. എന്നിട്ട് ഹദീസ് ഉദ്ധരിക്കുകയും ചെയ്യും അപ്പോൾ അദ്ദേഹത്തോടും ഇതിനെ കുറിച്ച് ആരോ ചോദിച്ചു: മാലിക് (റ) പറഞ്ഞു. " റസൂൽ (സ) യുടെ ഹദീസിനെ വന്ദിക്കുവാൻ ഞാൻ ഇഷ്ടപ്പെടുന്നു.വിദ്യ അല്ലാഹു അവൻ ഇഷ്ടപ്പെട്ടിടത്ത് നിക്ഷേപിക്കുന്ന ഒരു പ്രകാശമാകുന്നു. അത് നിവേദനങ്ങളുടെ ആധിക്യം കൊണ്ടുണ്ടാകുന്നതല്ല." ഈ വന്ദനയും ബഹുമാനവും അല്ലാഹുവിൻ്റെ മഹത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിജ്ഞാനത്തിൻ്റെ ബലത്തെയാണ് കുറിക്കുന്നത്

അവലംബം

[തിരുത്തുക]
  1. "The Life and Times of Malik ibn Anas". Islaam.Com. Archived from the original on 2010-05-28. Retrieved 2010-04-10.
  2. ""Imaam Maalik ibn Anas" by Hassan Ahmad, '''Al Jumuah' Magazine'' Volume 11 – Issue 9". Sunnahonline.com. Retrieved 2010-04-10.

3. فى مقدمة الناشر من شرع الزرقانى

"https://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=4094307" എന്ന താളിൽനിന്ന് ശേഖരിച്ചത്