Jump to content

മതവിചാരണകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inquisition എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മതവിചാരണകൾ ( Inquisition) കത്തോലിക്കാ സഭയിലുടലെടുത്ത അംഗീകൃതമല്ലാത്ത ചിന്താധാരകൾക്കും നിർവചനങ്ങൾക്കും (Heresies) "ദൈവദൂ��ണങ്ങൾക്കുമെതിരെ" (Blasphemies) സഭ വ്യവസ്ഥാപിച്ച വിചാരണ നടപടികളെയാണ് മതവിചാരണകൾ അല്ലെങ്കിൽ Inquisition എന്നു പറയുന്നത്. സഭയുടെ നിയമങ്ങൾക്കെതിരെയും, സഭയുടെ ഭൗതികവും അത്മീയവുമായ നിലപാടുകൾക്കെതിരെ നിന്നവരെയും, വിശുദ്ധ ഗ്രന്ഥങ്ങളും മറ്റും നിർവചിക്കുന്നതിൽ സഭയുടെ നിലപാടുകളിൽ നിന്നും വ്യതിചലിച്ചവരെയും ഇങ്ങനെയുള്ള മതവിചാരണകൾക്ക് വിധേയമാക്കി. 12 -ആം നൂറ്റാണ്ടിനു മുൻപും സഭ ഇങ്ങനെയുള്ള മത-കുറ്റവിചാരണകൾ നടത്തി പലരേയും സഭയിൽ നിന്നും പുറത്താക്കുകയും ജയിൽ വാസം മുതലായ ശിക്ഷകൾ നൽകിപ്പോരുകയും ചെയ്തിരുന്നു. പക്ഷേ, അന്ന് കുറ്റസമ്മതം നടത്തിക്കുന്നതിനായി പീഡനമുറകളൂം വധശിക്ഷയും അപൂർവമായേ ഉപയോഗിച്ചിരുള്ളൂ. 12 -ആം നൂറ്റാണ്ടിൽ കത്താറുകൾ എന്ന വിമത വിഭാഗം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ടപ്പോൾ, അത് സഭയ്ക്കൊരു ഭീഷണിയായപ്പോൾ ആ പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യുവാൻ സഭാധികാരികൾ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് Inquisition എന്ന മതവിചാരണകൾ വ്യവസ്ഥാപിതമായത്. ഇങ്ങനെയുള്ള ആദ്ധ്യത്തെ മതവിചാരണ 1184 -ൽ തെക്കൻ ഫ്രാൻസിലെ ലാങുഡോക്ക് (Languedoc) എന്ന സ്ഥലത്തു വെച്ചാണ് നടന്നത്.

"https://ml.wikipedia.org/w/index.php?title=മതവിചാരണകൾ&oldid=2293714" എന്ന താളിൽനിന്ന് ശേഖരിച്ചത്