Jump to content

പ്രജാപതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prajapati എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രജാപതി
Creatures and Protector
Prajapati is the lord of creatures
മറ്റ് പേരുകൾസ്വയംഭൂ, വിശ്വകർമ്മാവ്
പദവിബ്രഹ്മാവ്
നിവാസംസത്യലോകം
മന്ത്രംഓം ബ്രഹ്‌മായ നമഃ, ഓം വിശ്വകർമ്മണെ നമഃ
പ്രതീകംജപമാല, പത്മം, ശംഖ്‌
ജീവിത പങ്കാളിസാവിത്രി (സരസ്വതി)
വാഹനംഹംസം

ഹിന്ദു വിശ്വാസപ്രകാരം ആദിമഹാരാജാവാണ് 'പ്രജാപതി'.നിരവധി പ്രജാപതിമാർ ഉണ്ടെങ്കിലും ലോക്പാലകന്മാരെയാണ് പ്രജാപതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് .നിരവധി പ്രജാപതിമാരിൽ ഒരാളാണ് ദക്ഷപ്രജാപതി ..[1]. ഋഗ്വേദത്തിലും യജുർവേദത്തിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്നത് ലോകസൃഷ്ടാവായ വിശ്വകർമ്മാവാണ്(ബ്രഹ്മാവ്). എന്നാൽ പുരുഷസൂക്തത്തിൽ വിഷ്ണുവിന്റെ പേര് പറയുന്നില്ലെങ്കിലും പ്രജാപതിയായി വിഷ്ണുവിനെയാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്.

എന്നാൽ എല്ലാ പുരാണങ്ങളിലും പ്രജാപതി എന്ന പേരിൽ അറിയപ്പെടുന്ന ദേവനാണ് ഭൗവ്വനവിശ്വകർമ്മാവ്. (മഹാനാം വിശ്വകർമ്മാവ് മഹാശില്പി പ്രജാപതി)

സൃഷ്ടികർമ്മത്തിനായി തന്നെ സഹായിക്കുവാൻ പ്രജാപതിയായ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് ദേവന്മാരാണ് മറ്റു പ്രജാപതികൾ.

  1. മരീചി
  2. അത്രി
  3. അംഗിരസ്സ്
  4. പുലസ്ത്യൻ
  5. പുലഹൻ
  6. കൃതൻ
  7. വസിഷ്ഠൻ
  8. ദക്ഷൻ
  9. ഭൃഗു
  10. നാരദൻ

മഹാഭാരതത്തിൽ 14 പ്രജാപതികളെ കുറിച്ച് പറയുന്നുണ്ട്.

  1. ദക്ഷൻ
  2. പ്രചേതസ്
  3. പുലഹൻ
  4. മരീചി
  5. കശ്യപൻ
  6. ഭൃഗു
  7. അത്രി
  8. വസിഷ്ഠൻ
  9. ഗൗതമൻ
  10. അംഗിരസ്സ്
  11. പുലസ്ത്യൻ
  12. കൃതൻ
  13. പ്രഹ്ലാദൻ
  14. കർദ്ദമൻ

വെട്ടം മണിയുടെ "പുരാണിക് എൻസൈക്ലോപീഡിയ" യിൽ പ്രജാപതികൾ 21 പേരാണ്.

  1. ബ്രഹ്മാവ്
  2. രുദ്രൻ
  3. മനു
  4. ദക്ഷൻ
  5. ഭൃഗു
  6. ധർമ്മൻ
  7. തപൻ
  8. യമൻ
  9. മരീചി
  10. അംഗിരസ്സ്
  11. അത്രി
  12. പുലസ്ത്യൻ
  13. പുലഹൻ
  14. കൃതൻ
  15. വസിഷ്ഠൻ
  16. പ്രഹ്ലാദൻ
  17. സൂര്യൻ
  18. ചന്ദ്രൻ
  19. കർദ്ദമൻ
  20. ക്രോദ്ധൻ
  21. വിക്രിതൻ

അവലംബം

[തിരുത്തുക]
  1. [[Hindu Mythology, Vedic and Puranic, by W.J. Wilkins,1900,p.96]
  • http:/ / www. mamandram. org/ magazine/ 2008/ 10/ vishvakarma-architect-of-the-gods/
  • Puranic Encyclopedia,Vettam Mani, Indological Publishers & Booksellers, Delhi, 1975.
"https://ml.wikipedia.org/w/index.php?title=പ്രജാപതി&oldid=3914350" എന്ന താളിൽനിന്ന് ശേഖരിച്ചത്